sys
എസ്.വൈ.എസ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം ഡീൻ കുര്യാക്കോസ് എം.പി ആമിൽ സെയ്ദിന് വൃക്ഷ തൈ നൽകി കൊണ്ട് നിർവഹിക്കുന്നു

മൂവാറ്റുപുഴ: എസ്.വൈ.എസ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അലി പായിപ്ര അദ്ധ്യക്ഷത വഹിച്ചു.എസ്.വൈ.എസ് ജില്ലാ ട്രഷറർ കെ.കെ ഇബ്രാഹിം ഹാജി, വൈസ് പ്രസിഡന്റ് എം.എം അലിയാർ മാസ്റ്റർ, മണ്ഡലം ട്രഷറർ മുഹമ്മദ് റാഫി ഐരാറ്റിൽ ,എസ്.കെ.എസ്.എസ്.എഫ് മണ്ഡലം പ്രസിഡന്റ് റുമൈസ് ഹുദവി, സെക്രട്ടറി ലിനാസ് വലിയപറമ്പിൽ എന്നിവർ സംസാരിച്ചു.