കുറുപ്പംപടി: എൽദോസ് കുന്നപ്പിള്ളി എം.എൽ.എ കാർഷിക മേഖലയിൽ നടപ്പിലാക്കുന്ന പച്ചത്തുരുത്ത് പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമായി. ഇതോടനുബന്ധിച്ച് വെങ്ങോല പെരുമാനിയിൽ കെ.എൻ. സുകുമാരന്റെ സ്ഥലത്ത് കൃഷി ആരംഭിച്ചു. വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വാതി റെജികുമാർ, എം.എം. അവറാൻ, ജോജി ജേക്കബ്, എൽദോ മോസസ്, രാജു മാത്താറ, ജിഷ, കെ.എൻ. രാമകൃഷ്ണൻ, ജോയി മഠത്തിൽ, ടി.എം. കുര്യാക്കോസ്, കെ.എൻ. സുകുമാരൻ, എൻ.വി. കുര്യാക്കോസ്, ബാബു പെരുമാനി, കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ മോളി പി.ജെ, രജിത ആർ അടിയോടി എന്നിവർ സംബന്ധിച്ചു.
മണ്ഡലത്തിലെ ഏഴ് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. 100 യുവകർഷകർക്ക് ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ നിന്നും കൃഷി ചെയ്യുന്നതിനുള്ള അവസരം ഒരുക്കും. കാർഷിക ഉപകരണങ്ങളും ലഭ്യമാക്കും. എം.എൽ.എ ഫണ്ട്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടുകൾ ഉൾപ്പെടെയുള്ളവ പദ്ധതിക്കായി വിനിയോഗിക്കും.