ramamangalam
രാമമംഗലം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടന്ന ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി തെങ്ങിൻ തൈകളുടെ വിതരണം അനൂപ് ജേക്കബ് എം.എൽ. എ. ഉദ്ഘാടനം ചെയ്യുന്നു

പിറവം : രാമമംഗലം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി അത്യുത്പാദന ശേഷിയുള്ള തെങ്ങിൻ തൈകളുടെ വിതരണം ചെയ്തു. അനൂപ് ജേക്കബ് എം.എൽ. എ.പദ്ധതി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.സി. ജോൺ അദ്ധ്യക്ഷത വഹിച്ചു.

ബാങ്കിലെ അംഗങ്ങളിൽ ഒരു കുടുംബത്തിന് ഒരു തൈ എന്ന നിലയിൽ മുൻകൂട്ടി പേർ രജിസ്റ്റർ ചെയ്ത 500 പേർക്കാണ് വിതരണം നടത്തിയത്. ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.എ. മിനികുമാരി, വൈസ് പ്രസിഡന്റ് പി.പി. സുരേഷ്‌കുമാർ, മെമ്പർമാരായ സിന്ധു രവി, സ്മിത എൽദോസ്, പി.സി. ജോയ്, ബീന തമ്പി, ജെസി രാജു, സിലി പോൾ, സഹകരണസംഘം ബോർഡ് മെമ്പർമാരായ എം.വി. ബിജോയി, എം.സി. അനിൽകുമാർ, എം.ബി. ബാബുമോൻ, ടിന്റു ബിനു, കവിത ജേക്കബ്, ഫിലോമിന തമ്പി, സെക്രട്ടറി ജിബി ചെറിയാൻ, കൃഷി ഓഫീസർ മിനിമോൾ ജേക്കബ്, സഹകരണവകുപ്പ് ഇൻസ്പെക്ടർ കെ.ബി. ദിനേശ് എന്നിവർ പ്രസംഗിച്ചു