മൂവാറ്റുപുഴ: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വി.ആർ.എ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലെെബ്രറി മുൻ പ്രസിഡന്റ് വിശ്വനാഥൻ നായരുടെ വസതിയിൽ ഫലവൃക്ഷത്തെ നട്ടു. ഇതോടനുബന്ധിച്ച് നടന്ന യോഗത്തിൽ ലൈബ്രറി പ്രസിഡന്റ് എം.എം. രാജപ്പൻപിള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ. രാജീവ്, കമ്മിറ്റി അംഗങ്ങളായ കെ.ആർ. വിജയകുമാർ, പ്രേംകുമാർ, നിർമ്മല ആനന്ദ്, പി ആർ സലി, രാധ വിശ്വനാഥൻ, വി എം സജി തുടങ്ങിയവർ സംസാരിച്ചു. സീതപ്പഴം, കരിങ്ങാലി തൈകളുമാണ് വിതരണം ചെയ്തത്.