food

കൊച്ചി: ലോക്ക് ഡൗണിൽ വീട്ടിലാണെന്നു കരുതി വലിച്ചുവാരിത്തിന്ന് ആരോഗ്യം കൂട്ടാൻ നോക്കിയാൽ മറ്റു രോഗങ്ങളെ ക്ഷണിച്ചു വരുത്തലാവും ഫലം. മഴക്കാലംകൂടിയായതിനാൽ വല്ലതുമൊക്കെ തിന്നാൽ തോന്നും.

പോഷകാഹാരം എന്തൊക്കെ, എങ്ങനെ കഴിക്കണം?​ മുൻ സംസ്ഥാന പോഷകാഹാര ഓഫീസറും പ്രമുഖ കോളമിസ്റ്റുമായ

ഡോ. അനിത മോഹൻ വിശദീകരിക്കുന്നു.
അമിതമായാൽ എന്തും വിഷമാണ്. ഇഷ്ടപ്പെട്ടതെന്നു കരുതി ഏതെങ്കിലും വിഭവം ഒരുപാട് കഴിച്ചിട്ട് കാര്യമില്ല. സമീകൃതവും സന്തുലിതവുമായവയാണ് കഴിക്കേണ്ടത്.

50-55 % അന്നജവും 30 % കൊഴുപ്പും 15 % പ്രോട്ടീനും അടങ്ങിയതായിരിക്കണം ഭക്ഷണം. ഇതിനൊപ്പം വൈറ്റമിനുകളും മിനറലുകളും നാരുകൾ, വെള്ളം എന്നിവയും ഉണ്ടാകണം.

വയറുമായി ബന്ധപ്പെട്ടതാണ് 70% പ്രതിരോധ കോശങ്ങളും. രോഗങ്ങളെ പ്രതിരോധിക്കുന്നതിൽ ഇവയ്ക്ക് വലിയ പങ്കുണ്ട്. യോഗർട്ട് (പുളിക്കാത്ത തൈര് ) ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ സൗഹൃദ ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കും.

ഡോ. അനിത മോഹൻ-ഫോൺ: 9847496165

എന്തൊക്കെ കഴിക്കണം

1. വൈറ്റമിൻ എ: അസുഖങ്ങളെ പ്രതിരോധിക്കും. മഞ്ഞയും ഓറഞ്ചും കലർന്ന പഴങ്ങൾ,പച്ചക്കറി (കാരറ്റ്, പപ്പായ, മാമ്പഴം)
2. വൈറ്റമിൻ സി : പ്രതിരോധ ശേഷി കൂട്ടും. (സിട്രിസ് ഭക്ഷണമായ നാരങ്ങ, ഓറഞ്ച്, മുസംബി).
3. സെലിനിയം, സിങ്ക്, കോപ്പർ: രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കും. (അണ്ടിപ്പരിപ്പ്, മാംസം, മീൻ, ഇലക്കറികൾ)
4. അയൺ: ശരീരത്തിൽ ഓക്‌സിജൻ എത്തിക്കേണ്ട ഘടകം. (ഇലക്കറി, പയർ-പരിപ്പ്, മാംസം, മുട്ടയുടെ മഞ്ഞ)
5. ഇഞ്ചി, മഞ്ഞൾ, കുരുമുളക്, ചുക്ക്: പ്രതിരോധ ശക്തി നല്ല രീതിയിൽ വർദ്ധിപ്പിക്കും. ഒഴിവാക്കരുത്.