കൊച്ചി : പൊതുസ്ഥലങ്ങളിൽ പുകവലി നിരോധനത്തിന്റെ സമകാലിക പ്രസക്തിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുമായി ചാവറ കൾച്ചറൽ സെന്റർ വെബിനാർ സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് 3.30 ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് കെ. നാരായണക്കുറുപ്പ്, സി.എം.ഐ സഭ സാമൂഹിക വിഭാഗം ജനറൽ കൗൺസിലർ ഫാ. ബിജു വടക്കേൽ, കേന്ദ്ര പെട്രോളിയം ആൻഡ് സ്റ്റീൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.ആർ. രഘുരാജ്, കേരള സ്റ്റേറ്റ് മൈനോരിറ്റി ഡവലപ്പ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ഡയറക്ടർ പ്രൊഫ. മോനമ്മ കൊക്കാട്, ഫാ. റോബി കണ്ണൻചിറ എന്നിവർ പങ്കെടുക്കും.