കൊച്ചി: റസിഡന്റ്‌സ് അസോസിയേഷൻ കോ ഓഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതിദിനം ആചരിച്ചു. പുല്ലേപ്പടി ജംഗ്ഷനിൽ നടന്ന ചടങ്ങ് റാക്കോ ജില്ലാ പ്രസിഡന്റ് കുമ്പളം രവി ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ നടന്ന നടീലിന് സംസ്ഥാന പ്രസിഡന്റ് പി ആർ. പന്മനാഭൻനായർ, സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ്, ജില്ലാ ഭാരവാഹികളായ ഏലൂർ ഗോപിനാഥ്, കെ.എസ്. ദിലീപ്കുമാർ, മൈക്കിൾ കടമാട്ട്, സലാം പുല്ലേപ്പടി, പി.എ. സലാം എന്നിവർ നേതൃത്വം നൽകി.