പിറവം: ലോക്ക്ഡൗൺ മൂലം ജനങ്ങൾ സാമ്പത്തികമായി ഏറെ ദുരിതം അനുഭവിക്കുന്നതിനിടയിലും ഉയർന്ന വൈദുതിചാർജ് ഈടാക്കുന്ന വൈദുതി ബോർഡിന്റെ നടപടിയിലും ഓൺലൈൻ പഠനക്ലാസുകൾ ആരംഭിച്ച സമയത്ത് സ്ഥിരമായി വൈദ്യുതി മുടങ്ങുന്നതിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി കൂത്താട്ടുകുളം കെ.എസ് ഇ.ബി സെക്ഷൻ ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ നടത്തി. യോഗത്തിൽ പ്രസിഡന്റ് കെൻ.കെ മാത്യു അദ്ധ്യക്ഷത വഹിച്ചു.യോഗം നഗരസഭ മുൻ ചെയർമാൻ പ്രിൻസ് പോൾ ജോൺ ഉദ്ഘാടനം ചെയ്തു. ഷാജി കെ.സി, ജിൻസ് പൈറ്റക്കുളം, ഗ്രിഗറി എബ്രാഹം,ജോൺസൺ ചൊറിയംമാക്കിൽ എന്നിവർ പ്രസംഗിച്ചു.