കൊച്ചി: കേരള സ്റ്റേറ്റ് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി ) നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന വ്യാപകമായി ജില്ലകളിൽ നില്പ് സമരം സംഘടിപ്പിച്ചു. ഫെഡറേഷൻ സംസ്ഥാന ജനറൽ സെകട്ടറി പി.എ. ജിറാർ ഉദ്ഘാടനം ചെയ്തു.വഴിയോര കച്ചവട തൊഴിലാളികൾക്ക് കച്ചവടം ചെയ്യാൻ ലോക്ക്ഡൗണിൽ ഇളവ് അനുവദിക്കുക, മുഴുവൻ വഴിയോര കച്ചവടക്കാർക്കും സർക്കാർ സാമ്പത്തിക സഹായം നൽകുക,കേന്ദ്രസർക്കാർ വരുന്ന 6 മാസം മാസത്തിൽ 7500 രൂപ വീതം കച്ചവടക്കാർക്ക് നൽകുക,വഴിയോര കച്ചവടക്കാർക്ക് ലൈസൻസ് നൽകുന്നതിലുള്ള കാലതാമസം ഒഴിവാക്കുക, ഒഴിപ്പിക്കൽ നടപടി അസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്.