change
ഓൺലൈൻപഠനസൗകര്യംഇല്ലാത്ത വൈക്കത്തുശേരിവീട്ടിൽ ഉഷ ശിവന്റെ മകൾക്ക് ഐ.എൻ.ടി.യു സി മരട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടാബ് ലെറ്റ് ഐ.എൻ.ടി.യു.സി.ജില്ലാവൈസ് പ്രസിഡന്റും നഗരസഭ കൗൺസിലറുമായആന്റണി ആശാംപറമ്പിൽ കൈമാറുന്നു

മരട്: ഓൺലൈൻ പഠനസൗകര്യം ഇല്ലാത്തവർക്ക് മരടിൽ ഐ.എൻ.ടി.യു.സി വക ടാബ്‌ലെറ്റ് ചലഞ്ചിന് തുടക്കം. മരട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മരട് നഗരസഭയിലെ തുരുത്തി അമ്പലത്തിനുസമീപം ഓൺലൈൻ പഠനസൗകര്യം ഇല്ലാതിരുന്ന വൈക്കത്തുശേരിവീട്ടിൽ ഉഷ ശിവന്റെ മകൾക്ക് 13000 രൂപവിലയുളള ടാബ് നൽകി ഐ.എൻ.ടി.യു.സി ജില്ലാവൈസ് പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ ആന്റണി ആശാംപറമ്പിൽ ചലഞ്ച് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് സി.പി. ഷാജികുമാർ, കൗൺസിലർ ജിൻസൻ പീറ്റർ, ജനറൽ സെക്രട്ടറി തോമസ് ലെജു, ജോർജ് ആശാരിപ്പറമ്പ്, സിൽജുജോസഫ്, ആന്റണി ജോർജ്, കലാധരൻ എന്നിവർ പങ്കെടുത്തു. ഓൺലൈൻ പഠനസൗകര്യം ലഭിക്കാത്ത കുട്ടികളെ സഹായിക്കാൻ താത്പര്യമുള്ളവരും സ്ഥാപനങ്ങളും ഐ.എൻ.ടി.യു.സി പ്രവർത്തകരുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു. ഫോൺ: 9961802390.