ആലുവ: നിർദ്ധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് റൂറൽ ജില്ലാ പൊലീസിന്റെ കൈത്താങ്ങ്. മൂന്ന് സ്‌കൂളിലേക്ക് ടെലിവിഷൻ നൽകി. ടി.വിയുടെ വിതരണം ജില്ലാ പൊലീസ് ആസ്ഥാനത്ത് മേധാവി കെ. കാർത്തിക് നിർവഹിച്ചു. യു.എ.ഇ ഫുജറയിലെ ഇൻകാസ് എന്ന സംഘടനയുമായി കൈകോർത്താണ് പദ്ധതി നടപ്പാക്കിയത്. ജില്ലാ സ്‌പെഷ്യൽ ജുവനൈൽ പൊലീസ് യൂണിറ്റാണ് വിദ്യാലയങ്ങളെ തിരഞ്ഞെടുത്തത്.