tv
സഹൃദയ വിദ്യാദർശൻ പദ്ധതിയുടെ ഭാഗമായി ടെലിവിഷൻ സെറ്റുകളുടെ വിതരണോദ്‌ഘാടനം മന്ത്രി വി.എസ് .സുനിൽകുമാർ നിർവഹിക്കുന്നു

കൊച്ചി: നിർദ്ധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം ഉറപ്പാക്കാനായി സഹൃദയ വിദ്യാദർശൻ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന വിദ്യാദർശൻ സൗജന്യ ടെലിവിഷൻ വിതരണ പദ്ധതി ആരംഭിച്ചു. വിതരണോദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു. ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ അദ്ധ്യക്ഷനായിരുന്നു.
പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം മേയർ സൗമിനി ജെയിൻ നിർവഹിച്ചു. അതിരൂപതാ കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസി മാനേജർ ഫാ. പോൾ ചിറ്റിനപ്പിള്ളി, സഹൃദയ ഡയറക്ടർ ഫാ, ജോസ് കൊളുത്തുവെള്ളിൽ, ഫാ. ബെന്നി മാരാംപറമ്പിൽ, ജോൺസൺ പാട്ടത്തിൽ, ആന്റണി പൈനുതറ, ഷാജി ആനാംതുരുത്തി എന്നിവർ പങ്കെടുത്തു.