കിഴക്കമ്പലം: ഓൺലൈൻ ക്ലാസ് തുടങ്ങിയെങ്കിലും ടിവി ഇല്ലാത്തതിനാൽ പഠിക്കാൻ സാധിക്കാതെ വന്ന വിദ്യാർത്ഥികൾക്ക് തുണയായി അദ്ധ്യാപകർ. ഞാറള്ളൂർ ബേത്‌ലഹേം ദയറാ സ്കൂളിലെ അദ്ധ്യാപകരാണ് സ്കൂളിലെ തന്നെ വിദ്യാർത്ഥിനികളായ ആൽഫയ്ക്കും എയ്ഞ്ചലിനും ടിവി വാങ്ങി നൽകിയത്. പഠനത്തിൽ മിടുക്കരായ ഇവർ ഓൺലൈൻ പഠനം മുടങ്ങുമെന്ന സങ്കടം അദ്ധ്യാപകരെ അറിയിച്ചു. സിസ്റ്റർ ക്രിസ്​റ്റീനയുടെ നേതൃത്വത്തിൽ അദ്ധ്യാപകർ ഊരമനയിലെ വീട്ടിലെത്തി ടിവി കൈമാറി.