മൂവാറ്റുപുഴ: എറണാകുളം ജില്ലാ ഉപഭോക്തൃതർക്ക പരിഹാരഫോറം മൂവാറ്റുപുഴയിലെ ക്യാമ്പ് സിറ്റിംഗ് പുന:സ്ഥാപിക്കണമെന്ന് മൂവാറ്റുപുഴ താലൂക്ക് ഉപഭോക്തൃസമിതിയോഗം ആവശ്യപ്പെട്ടു. രണ്ടുവർഷമായി ക്യാമ്പ് സിറ്റിംഗ് നിർത്തിവച്ചിരിക്കുന്നതിനാൽ മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട് താലൂക്കുകളിലെ ഉപഭോക്താക്കൾക്ക് പരാതി പരിഹാരത്തിനായി എറണാകുളംവരെ പോകേണ്ടിവരുന്ന സാഹചര്യമാണ്. യോഗത്തിൽ എസ്.ആർ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി അഡ്വ. ടോം ജോസ് ( പ്രസിഡന്റ് ), ഡോ. രവീന്ദ്രനാഥ കമ്മത്ത് ( വെെസ് പ്രസിഡന്റ് ), എസ്.ആർ. രാജീവ് ( സെക്രട്ടറി), കെ.ആർ. രഞ്ജിത് ( ജോയിന്റ് സെക്രട്ടറി ), കെ.എസ്. സുരേഷ് ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.