കോലഞ്ചേരി: പൂത്തൃക്ക കുടുംബനാട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് വേണ്ടി ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച ട്രാൻസ്‌ഫോർമറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി നിർവഹിച്ചു. എണ്ണൂറോളം കുടുംബങ്ങൾക്ക് കുടിവെള്ളത്തിനും കൃഷിയ്ക്കും തുല്യ പ്രാധാന്യം നൽകി പ്രവർത്തിച്ചുവരുന്നതാണ് പദ്ധതി. ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും വൈദ്യുതി ബോർഡിന് പണമടച്ചാണ് പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചത്. ഇതോടെ കിങ്ങിണിമറ്റം, പാലയ്ക്കാമറ്റം പ്രദേശങ്ങളിലെ ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യത്തിന് പരിഹാരമായി.