പറവൂർ : ഹൈബി ഈഡൻ എം.പി. ആവിഷ്കരിച്ച ടാബ് ചാലഞ്ചിൽ നാല് സർക്കാർ സ്കൂളുകളിലെ 28 വിദ്യാർത്ഥികൾക്ക് ടാബ്‌ലെറ്റുകൾ വിതരണം ചെയ്തു. ടാബ് ലെറ്റുകളിൽ പതിനാല് വീതം ടാബ് ലെറ്റുകൾ ഹൈബി ഈഡൻ എം.പിയും വി.ഡി. സതീശൻ എം.എൽ.എയുമാണ് സ്പോൺസർ ചെയ്തത്. ഏഴിക്കര, കൈതാരം, പുതിയകാവ്, തത്തപ്പിള്ളി സ്ക്കൂളുകളിലെ പ്രധാന അദ്ധ്യാപകർ ടാബ്‌ലെറ്റുകൾ ഏറ്റുവാങ്ങി. പറവൂർ നിയോജക മണ്ഡലത്തിൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ ഡിജിറ്റൽ സൗകര്യങ്ങളില്ലെന്ന് സർക്കാർ കണ്ടെത്തിയ 136 വിദ്യാർത്ഥികൾക്കും ടാബ് ലെറ്റുകൾ നൽകുമെന്ന് വി.ഡി. സതീശൻ എം.എൽ.എ അറിയിച്ചു. ബാക്കിയുള്ള സർക്കാർ സ്ക്കൂളുകളിലെയും എയ്ഡഡ് സ്കൂളുകളിലെയും 108 വിദ്യാർത്ഥികൾക്ക് സദ്‌ഗമയ സമഗ്രവിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി ടാബ്‌ലെറ്റുകൾ വിതരണം ചെയ്യും. ഹൈബി ഈഡൻ എം.പി. വിതരണോദ്ഘാടനം നിർവഹിച്ചു. പെന്റാമേനക വെൽഫെയർ അസോസിയേഷൻ ഭാരവാഹി യാസർ അരാഫത്ത് പങ്കെടുത്തു.