ആലുവ: ലോക്ക് ഡൗൺ ഇളവുകൾ തടയാൻ എറണാകുളം റൂറൽ പൊലീസിന്റെ സ്പെഷ്യൽ ഡ്രൈവ്. രണ്ട് ദിവസമായി നടത്തിയ പരിശോധനയിൽ 392 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കേസ് എടുത്തു.രാത്രി ഒമ്പതിന് ശേഷം തുറന്നു പ്രവർത്തിച്ച കടകൾക്കെതിരെയാണ് നടപടി. ലോക്ക് ഡൗൺ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് രാത്രി ഒമ്പത് മണി വരയേ വ്യാപാര സ്ഥാപനങ്ങൾ തുറക്കാവൂ.

ഇതുലംഘിച്ച് കടകൾ പ്രവർത്തിക്കുന്നുവെന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊലീസ് സ്പെഷ്യൽ ഡ്രൈവ് നടത്തിയത്. ഇവർക്കെതിരെ എപ്പിഡമിക് ഡിസിസ് ഓർഡിനൻസ് പ്രകാരം കേസെടുക്കും.

കടകളിൽ സാമൂഹ്യ അകലം പാലിച്ചേ ആളുകളെ പ്രവേശിപ്പിക്കാവൂ. മസ്‌ക്ക് നിർബന്ധമായി ധരിച്ചിരിക്കണം. അല്ലാത്തവർക്കെതിരെ കേസെടുക്കും. വരും ദിവസങ്ങളിലും പരിശോധന തുടരും.

കെ. കാർത്തിക്

റൂറൽ ജില്ലാ പൊലീസ് മേധാവി