dyfi-tv-chalange-
ഡി.വൈ.എഫ്.ഐയുടെ ടി.വി ചലഞ്ചിന്റെ ഭാഗമായി സ്കൂൾ കുട്ടികൾക്ക് ടി.വി വിതരണം എസ്. ശർമ്മ എം.എൽ.എ നിർവഹിക്കുന്നു.

പറവൂർ : ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത ചേന്ദമംഗലം ഗവ. എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഡി.വൈ.എഫ്.ഐ പ്രഖ്യാപിച്ച ടി.വി ചലഞ്ചിലേക്ക് പ്രവാസി എൻജിനീയർ വിജേഷ് കൃഷ്ണൻകുട്ടി നൽകിയ അഞ്ച് പുതിയ ടി.വികളുടെ വിതരണോദ്ഘാടനം എസ്. ശർമ്മ എം.എൽ.എ നിർവഹിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് വി.യു. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂബ്, എസ്. സന്ദീപ്, ടി.ഡി. സുധീർ, പി. വിശാൽ, മേരി ഷൈനി, ഉണ്ണി തുടങ്ങിയവർ പങ്കെടുത്തു.