karshaka
കർഷക സംഘം ചെങ്ങമനാട് മേഖലാ കമ്മിറ്റിയുടെ പരിസ്ഥിതി ദിനാചരണം ഏരിയാ പ്രസിഡന്റ് പി.ജെ. അനിൽ പുറയാറിൽ 'പകൽവീടി'ന്റെ പറമ്പിൽ തെങ്ങിൻതൈനട്ട് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ഹരിതം സഹകരണം പദ്ധതി ആലുവ താലൂക്ക് തല ഉദ്ഘാടനം ചെങ്ങമനാട് സർവീസ് സഹകരണ ബാങ്കിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എ. ചാക്കോച്ചൻ കർഷകർക്ക് തെങ്ങിൻ തൈ നൽകി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ അദ്ധ്യക്ഷത വഹിച്ചു. സഹകരണ അസി. രജിസ്ട്രാർ സി. എക്‌സ്. ഗീത, സർക്കിൾ സഹകരണ യൂണിയൻ അംഗങ്ങളായ ജോയ് പോൾ, ടി.എച്ച്. കുഞ്ഞുമുഹമ്മദ്, ഗോപി, പോളി, സി.എൻ. ഉഷാകുമാരി, കെ.പി. ബേബി, ജെമി കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.

കർഷകസംഘം ചെങ്ങമനാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫലവൃക്ഷത്തൈകൾ നട്ടു. കർഷകസംഘം നെടുമ്പാശേരി ഏരിയ പ്രസിഡന്റ പി.ജെ. അനിൽ പുറയാറിൽ 'പകൽ വീടി'ന്റെ പറമ്പിൽ തെങ്ങിൻതൈ നട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുമ ഷാജി, കെ.വി. ഷാലി, കെ.ബി. മനോജ് കുമാർ, സി.എ. അജാസ്, സി. ഗോപാലകൃഷ്ണൻ, കെ.ബി. ആസ്മി, ഹമീദ് പടിക്ക മുറ്റം, ഷാജി നടക്കൽ, ശശികുമാർ എന്നിവർ പങ്കെടുത്തു.