cial
ഇറാഖ് എയർലൈൻസ് വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോൾ

നെടുമ്പാശേരി: വിയറ്റ്‌നാം, കസാക്കിസ്ഥാൻ, ഖത്തർ എന്നിവിടങ്ങളിൽ നിന്നായി ഇന്ന് 486 പ്രവാസികൾ കൂടി കൊച്ചിയിലെത്തും.
വിയറ്റ്‌നാമിലെ ഹോച്ചിമിൻ സിറ്റിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം 140 യാത്രക്കാരുമായി പുലർച്ചെ 12.40ഓടെയും ഖത്തർ എയർവേയ്‌സ് വിമാനം 180 യാത്രക്കാരുമായി രാവിലെ 8.20നും എയർ അസ്താന വിമാനം കസഖിസ്ഥാൻ എത്യാറു വിമാനത്താവളത്തിൽ നിന്ന് 166 യാത്രക്കാരുമായും കൊച്ചിയിലെത്തും.ഡെൻമാർക്ക്, ഇറാഖ്, ജിബൂട്ടി, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇന്നലെ 846 പ്രവാസികൾ കൊച്ചിയിലെത്തി. ബഹ്‌റിനിൽ നിന്ന് മാത്രം മൂന്ന് വിമാനങ്ങൾ ഉണ്ടായിരുന്നു. രണ്ടെണ്ണം ഗൾഫ് എയർ, ഒന്ന് എയർ ഇന്ത്യ എക്‌സ്പ്രസ്.ആഭ്യന്തര മേഖലയിൽ ഇന്ന് 12 വരവും 11 പുറപ്പെടൽ സർവീസുകളും ഉണ്ടായി. മുംബൈയിൽ നിന്നും കൊച്ചിയിലേക്ക് പ്രഖ്യാപിച്ചിരുന്ന രണ്ട് വിമാനങ്ങൾ റദ്ദാക്കി.