paleative
കനിവ് പാലിയേറ്റിവ് കെയർ മരട് വെസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെട്ടൂർനോർത്ത് സെബാറ്റ്യൻ ദേവാലയം ശുചീകരിക്കുന്നതിന്റെ ഉദ്ഘാടനം എം.സ്വരാജ് എം.എൽ.എ.നിർവഹിക്കുന്നു

മരട്: കനിവ് പാലിയേറ്റിവ് കെയർ മരട് വെസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരാധനാലയങ്ങൾ അണുനശീകരണം നടത്തുന്നതിന്റെ ഭാഗമായി നെട്ടൂർ നോർത്ത് സെബാറ്റ്യൻ ദേവാലയം ശുചികരിക്കുന്നതിന്റെ ഉദ്ഘാടനം എം.സ്വരാജ് എം.എൽ.എ.നിർവഹിച്ചു.പള്ളിവികാരി ജെയ്സൺ, കനിവ് രക്ഷാധികാരി സി.ആർ.ഷാനവാസ്,കൗൺസിലർഇ.ആർ.സന്തോഷ് ,സെക്രട്ടറിപി.എസ് .സുഷൻ ,വർഗീസ് പടന്നക്കൽ,കെ.സുരേന്ദ്രൻ,സ്വർണ്ണരമേശ്,അന്നമ്മആന്റണി,സ്റ്റീഫൻസിമേന്തി ,ജോമോൻ ,സൂരജ് സുരേന്ദൻ എന്നിവർ നേതൃത്വം നൽകി. നെട്ടൂർ പ്രദേശത്തെ മുഴുവൻ ദേവാലയങ്ങളും ഇന്ന് മുതൽ അണുമുക്തമാക്കുമെന്ന് പാലിയോറ്റീവ് പ്രവർത്തകർ അറിയിച്ചു.