വൈറ്റില: കേരള സംസ്ഥാന വ്യാപാരിവ്യവസായി സമിതി വൈറ്റില ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ യൂണിറ്റുകളിൽ പരിസ്ഥിതിദിനം ആചരിച്ചു. ഏരിയാതല ഉദ്ഘാടനം ഗാന്ധിനഗർ ജി.സി.ഡി.എ മാർക്കറ്റിനു സമീപം ജി.സി.സി.എ ചെയർമാൻ അഡ്വ.വി. സലീം വൃക്ഷത്തൈനട്ട് നിർവഹിച്ചു. വി.കെ. അബ്ദുൾ കരീം അദ്ധ്യക്ഷതവഹിച്ചു. വൈറ്റില ഏരിയാ പ്രസിഡന്റ് പി.ബി. വത്സലൻ, സെക്രട്ടറി പി.എ. നാദിർഷ ,പി.എസ്. രാജു, സുരേഷ്.പി.നായർ എന്നിവർ സംസാരിച്ചു. വൃക്ഷത്തൈ വിതരണവും നടന്നു.