ആലുവ: ഐച്ച്.ആർ.ഡിയുടെ കീഴിലുള്ള ആലുവ ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്കൂളിലേക്ക് വിവിധ വിഷയങ്ങളിൽ താത്കാലിക അദ്ധ്യാപകരെ ആവശ്യമുണ്ട്. നിയമാനുസൃത യോഗ്യതയുടെയും മുഖാമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ജൂൺ 10ന് രാവിലെ പത്തിന് മാത്തമാറ്റിക്‌സ്, ഉച്ചയ്ക്ക് ഒന്നിന് കെമിസ്ട്രി, രണ്ടിന് ഇംഗ്ലീഷ്. 11- ാം തീയതി രാവിലെ 10ന് ഫിസിക്‌സ്, 11ന് കമ്പ്യൂട്ടർ സയൻസ്.വിവരങ്ങൾക്ക് 9496118787, 0484 2623573.