പള്ളുരുത്തി: കുലാചാര സംരക്ഷണസമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളുരുത്തിയിൽ വൃക്ഷത്തൈകൾ വിതരണം ചെയ്തു. പള്ളുരുത്തിയിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് വിനീഷ് വേലായുധനിൽ നിന്ന് എസ്.ഡി.പി.വൈ മാനേജർ സി.പി. കിഷോർ വൃക്ഷത്തൈകൾ ഏറ്റുവാങ്ങി. കെ.ആർ. മോഹനൻ, സി.ജി. പ്രതാപൻ, എ.എ. കുമാരൻ, സനൽ ബാബു, ആൻറണി മുത്തേടത്ത് തുടങ്ങിയവർ സംബന്ധിച്ചു.