mohanan
ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ കമ്മറ്റി നിർദ്ദനർക്കായി നിർമ്മിച്ച് നല്കിയ രണ്ടാമത്തെ വീടിന്റെ താക്കോൽദാനം സി.പി.എം സെക്രട്ടറി അഡ്വ: സി.എൻ. മോഹനൻ നിർവ്വഹിക്കുന്നു

ആലുവ: ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ നൽകുന്ന രണ്ടാമത്തെ വീടിന്റെ താക്കോൽദാനം സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ നിർവ്വഹിച്ചു.

2019ൽ എലിപ്പനി ബാധിച്ച് മരിച്ച ആലങ്ങാട് തിരുവാലൂർ നിവാസി വിപിന്റെ കുടുംബത്തിനാണ് വീട് നൽകിയത്. വിപിന്റെ അമ്മ വത്സല വാടക വീട്ടിൽ ഒറ്റയ്ക്ക് കഴിയുകയായിരുന്നു. സ്വന്തമായി രണ്ടര സെന്റ് സ്ഥലം മാത്രമുള്ള ഇവർ തൊഴിലുറപ്പ് ജോലിക്ക് പോയാണ് ജീവിച്ചിരുന്നത്. ഒമ്പതര ലക്ഷം രൂപ വീടിനായി ചിലവഴിച്ചു.

പരിസ്ഥിതി ദിനത്തിൽ നടന്ന താക്കോൽദാനത്തിൽ ചടങ്ങിൽ ടെൽക് ചെയർമാൻ അഡ്വ. എൻ.സി. മോഹനനും പങ്കെടുത്തു. കരുമാല്ലൂരിലെ നിർദ്ധനരായ കുടുംബത്തിന് ഓൺലൈൻ പഠനത്തിനായി ടി.വിനല്കി. ജില്ലാ പ്രസിഡൻ്റ് അഡ്വ. ടി.പി. രമേശ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി എം.കെ. ബാബു, യൂണിയൻ അഖിലേന്ത്യാ സെക്രട്ടേറിയറ്റ് അംഗം അഡ്വ. ലത ടി. തങ്കപ്പൻ, ജോർജ് മേനാച്ചേരി, അഡ്വ: ദിനേശ് മാത്യു മുരിക്കൻ തുടങ്ങിയർ സംസാരിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. കെ.കെ. നാസർ സ്വാഗതവും ജോ: സെക്രട്ടറി അഡ്വ. ജോർജ് ജോസഫ് നന്ദിയും പറഞ്ഞു.