കൂത്താട്ടുകുളം: കൂത്താട്ടുകുളം ഗവ.യു.പി സ്കൂളിലെ ടി.വി. ഇല്ലാത്ത കുട്ടികൾക്കായി ടി.വി.ചലഞ്ച് തുടങ്ങി. വിരമിച്ച അദ്ധ്യാപിക ടി.കെ. ഓമന ആദ്യ സംഭാവന നൽകി. തുക കൊണ്ട് 3 വീടുകളിൽ ഓൺലൈൻ വിദ്യാഭ്യാസസൗകര്യമൊരുക്കും. പുതിയ ക്ലാസ് മുറി സ്മാർട്ടാക്കും പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ് തുക ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് മനോജ് നാരായണൻ, ഹണി റെജി, ഹെഡ്മിസ്ട്രസ് ആർ. വത്സലാദേവി, ടി.വി. മായ, ജെസി ജോൺ എന്നിവർ പങ്കെടുത്തു. സുമനസുകളുടെ സഹായത്തോടെ
രണ്ട് കുട്ടികൾക്ക് സ്മാർട്ട് മൊബൈൽഫോൺ നൽകുകയും അഞ്ച് കുട്ടികളുടെ വീടുകളിലെ ടി.വി. നന്നാക്കിക്കൊടുത്തതായും പി.ടി.എ അറിയിച്ചു.