വൈപ്പിൻ : വാറ്റ് ചാരായ കേസിലെ പ്രതിയുമായി ബന്ധപ്പെടുത്തി ഫേസ്ബുക്കിലൂടെ വ്യാജപ്രചരണം നടത്തിയവർക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് എസ് ശർമ്മ എം.എൽ.എ ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നൽകി. മുനമ്പത്ത് വാറ്റ് ചാരായവും വാറ്റ് ഉപകരണങ്ങളുമായി എക്‌സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായ വ്യക്തി എം.എൽ.എയുടെ പ്രിയപ്പെട്ട ശിഷ്യനാണെന്ന് തെറ്റിദ്ധാരണ പരത്തും വിധം ചിലർ ഫേസ് ബുക്കിലൂടെ പ്രചരണം നടത്തിയിരുന്നു. നവമാദ്ധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള വ്യാജപ്രചരണം നടത്തുന്നത് തന്നെ അറിയാവുന്നവർക്കിടയിലും അംഗീകരിക്കുന്നവർക്കിടയിലും തെറ്റിദ്ധാരണ പരത്തുന്നതിനുള്ള ബോധപൂർവമായ ശ്രമമാണെന്ന് എം.എൽ.എ പരാതിയിൽ പറയുന്നു.