വൈപ്പിൻ : ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന വയോധികനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറായി കരുത്തല പാലത്തിന് കിഴക്ക് കളരിപറമ്പിൽ ഷാജിയുടെ (65) മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മുനമ്പം പൊലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ : ഓമന. മക്കൾ : ജിഷ., മിഷ. മരുമക്കൾ : ശ്രീജേഷ്, ശരത്ത്.