തൃക്കാക്കര : തൃക്കാക്കരയിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. വാർഡുകളിലെ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഉഷാ പ്രവീൺ നിർചഹിച്ചു. വൈസ് ചെയർമാൻ കെ.ടി. എൽദോ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എം. നാസർ, നഗരസഭാ സെക്രട്ടറി പി.എസ്. ഷിബു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സജികുമാർ എന്നിവർ പങ്കെടുത്തു.