whats-app

കൊച്ചി:വ്യാജവാര്‍ത്തകളുടെ പ്രചരണത്തില്‍ അകപ്പെട്ട് പെയ്‌മെന്റ് ആപ്പുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍.വാട്‌സ്ആപ്പ് പേ ആണ് ഇപ്പോള്‍ ഏറ്റവും പ്രതിസന്ധി നേരിടുന്നത്.രണ്ടു വര്‍ഷം മുമ്പാണ് രാജ്യത്തെ പെയ്‌മെന്റ് വിപണിയില്‍ വാട്‌സ്ആപ്പ് പേ പ്രവേശിക്കുന്നത്. ഗൂഗിള്‍ പേ, വാള്‍മാര്‍ട്ട്, ഫോണ്‍ പേ എന്നിവയെല്ലാം കീഴടക്കിയിരിക്കുന്ന പെയ്‌മെന്റ് വിപണിയിലേക്ക് ആയിരുന്നു പ്രവേശനം.നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്റെ അനുമതി ഫേസ്ബുക്കിന് ലഭിച്ചതിനെ തുടര്‍ന്ന് വാട്‌സ്ആപ്പ് പേ ഇന്ത്യയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമായിത്തുടങ്ങിയിരുന്നു.ബീറ്റ വേര്‍ഷന് അനുമതി നിഷേധിയ്ക്കപ്പെട്ടത് ആപ്പിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍ ആക്കി.

വാട്‌സാപ്പിന് നാലു കോടിയില്‍ അധികം ഉപഭോക്താക്കളാണ് ഇന്ത്യയില്‍ ഉള്ളത്. ഈ ഉപഭോക്താക്കളെ ഉപയോഗിച്ച് ഇന്ത്യന്‍ പെയ്‌മെന്റ് വിപണി അനായാസം കീഴടക്കാം എന്നായിരുന്നു ധാരണ. എന്നാല്‍ വാട്‌സാപ്പ് പെയ്‌മെന്റ് സേവനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ വരെ സ്ഥാപനങ്ങള്‍ സമീപിച്ചിരുന്നു. ഇതും വാട്‌സാപ്പ് പേയ്ക്ക് പ്രതിസന്ധിയായി.പൂര്‍ണമായും പ്രവര്‍ത്തനങ്ങള്‍ ആരംഭിയ്ക്കുന്നതിന് ഇനിയും പേയ്‌മെന്റ് കോര്‍പ്പറേഷന്‍ അനുമതി നല്‍കിയിട്ടുമില്ല.വിദേശ പെയ്‌മെന്റ് ആപ്പുകളുടെ ഡാറ്റ ഉപയോഗം ആണ് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും വ്യാജ പ്രചരണങ്ങള്‍ക്ക് ഇടയാകുന്നതുമായ മറ്റൊരു വിഷയം. ഇതും വാട്‌സാപ്പ് പേ പോലുള്ള പെയ്‌മെന്റ് ആപ്പുകള്‍ക്ക് പ്രതിസന്ധി സൃഷ്ടിയ്ക്കുന്നുണ്ട്.യുപിഐ അധിഷ്ഠിത പെയ്‌മെന്റുകള്‍ക്ക് 10 കോടിയില്‍ അധികം ഉപഭോക്താക്കളാണ് രാജ്യത്തുള്ളത്.