കൊച്ചി:ഫ്‌ലിപ്കാര്‍ട്ടും നോക്കിയയും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ആദ്യ നോക്കിയ ടിവി ഇന്ത്യയില്‍ അവതരിപ്പിച്ചത്.മൊബൈല്‍ ഫോണ്‍ വിപണി അടക്കി ഭരിച്ചിരുന്ന നോക്കിയയുടെ 55 ഇഞ്ച് 4കെ അള്‍ട്രാ എച്ച്ഡി ടിവിയ്ക്ക് 41,999 രൂപയാണ്. ഫ്‌ലിപ്കാര്‍ട്ട്-നോക്കിയ കൂട്ടുകെട്ട് രണ്ടാമതൊരു സ്മാര്‍ട്ട് ടിവി കൂടെ അവതരിപ്പിച്ചു. 43-ഇഞ്ച് വലിപ്പമുള്ള പുത്തന്‍ നോക്കിയ സ്മാര്‍ട്ട് ടിവിയ്ക്ക് 31,999 രൂപയാണ് വില. ഫ്‌ലിപ്കാര്‍ട്ട് വഴി മാത്രം വില്പനക്കെത്തുന്ന പുത്തന്‍ നോക്കിയ ടിവി നാളെ ഉച്ചക്ക് 12 മുതല്‍ ബുക്ക് ചെയ്യാം.
പുത്തന്‍ നോക്കിയ സ്മാര്‍ട്ട് 43-ഇഞ്ച് ടിവിയ്ക്ക് UHD 4K LED ഡിസ്‌പ്ലേ (3840 x 2160 പിക്സല്‍) ആണ്. എല്‍ഇഡി ഫ്‌ലാറ്റ് സ്‌ക്രീന്‍ ഡിസ്പ്ലേയ്ക്ക് 16:9 ആണ് ആസ്‌പെക്റ്റ് റെഷിയോ. 178-ഡിഗ്രി വ്യൂയിങ് ആങ്കിള്‍, 300 നിറ്റ്‌സ് ബ്രൈറ്റ്‌നെസ്സ്, 60Hz റിഫ്രഷ് റേറ്റ് എന്നിവയും ദൃശ്യാനുഭവം ഗംഭീരമാക്കാന്‍ പുത്തന്‍ നോക്കിയ സ്മാര്‍ട്ട് ടിവിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ക്വാഡ്-കോര്‍ പ്രോസസറിന്റെ സഹായത്തില്‍ ആന്‍ഡ്രോയിഡ് 9-ല്‍ പ്രവര്‍ത്തിക്കുന്ന പുത്തന്‍ ടിവിയില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ഗ്രാഫിക്സിനായി മാലി450 ക്വാഡ് കോര്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ആപ്പുകള്‍ സൂക്ഷിക്കാനായി 16 ജിബി ഇന്റെര്‍ണല്‍ സ്റ്റോറേജും 2.25 ജിബി റാമുമാണ് സ്മാര്‍ട്ട് ടിവിയില്‍ ഒരുക്കിയിരിക്കുന്നത്.