രാമമംഗലം: സഹപാഠിക്കൊരു ടി.വി നൽകി രാമമംഗലം ഹൈസ്കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റ്. ഓൺലൈൻ സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് രണ്ടു ടി.വി ഉള്ളവർ ഒരു ടി.വി നൽകണമെന്ന എസ്.പി. സി സ്റ്റേറ്റ് നോഡൽ ഓഫീസർ പി. വിജയന്റെ നിർദേശം ഉൾക്കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.സ്‌കൂളിലെ സീനിയർ എസ്.പി.സി കേഡറ്റ് ശ്രീശാന്ത് എ സാണ് ആദ്യമായി ടി.വി നൽകിയത്. നൽകിയ ടി.വിക്കു ഡി.ടി.എച്ച് നൽകുന്നതിന് കെ.എസ്.യു മണ്ഡലം കമ്മിറ്റി തയ്യാറായി.കെ. എസ്.യു മുൻ ദേശീയ സെക്രട്ടറി അബിൻ വർക്കിയുടെ നേതൃത്വത്തിൽ കെ. എസ്. യു പ്രവർത്തകർ ഡി.ടി.എച്ച് തയ്യാറാക്കി. രാമമംഗലം ഹൈസ്‌കൂൾ എസ്.പി.സിയുടെ നേതൃത്വത്തിലാണ് കരുണയുടെ കരം എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചതെന്നു ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ,കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ അനൂബ് ജോൺ എന്നിവർ അറിയിച്ചു. രാമമംഗലം ഹൈസ്‌കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന ഊരമന അനുജിത് വൈശാഖന് ടി.വി നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ അനൂബ് ജോൺ,എൻ. എസ്.യൂ മുൻ ദേശീയ പ്രസിഡന്റ് അബിൻ വർക്കി,മണ്ഡലം പ്രസിഡന്റ് എൽദോസ് ജോയ്, മോൻസി കോട്ടപ്പുറം,സിനി സി ഫിലിപ്,ഹേമ ഇ.ആർ എന്നിവർ പങ്കെടുത്തു.