രാമമംഗലം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു പുതിയ ആശയവുമായി രാമമംഗലം ഹൈസ്‌കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റ്.കൊവിഡിനെതിരെ ബോധവത്കരണ പരിപാടിയുടെ ഭാഗമായി മാജിക് അവതരിപ്പിക്കുകയാണ് സീനിയർ എസ്.പി.സി കേഡറ്റ് ആദിത്യൻ കെ രവി.മാജിക് ഇതിനോടകം തന്നെ നവമാധ്യമങ്ങളിൽ ശ്രദ്ധേയമായി കഴിഞ്ഞു. മാജിക് ഷോയിലൂടെ ലോകത്തെ സമാധാനം ഇല്ലാതാക്കിയ രോഗത്തെ പരിചയപെടുത്തിയും അതിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ അവതരിപ്പിച്ചതും എല്ലാവരുടെയും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യം ഇടുന്നതെന്ന് കമ്യൂണിറ്റി പൊലീസ് ഓഫീസർ അനൂബ് ജോൺ പറഞ്ഞു.പരിപാടിക്ക് ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ,കമ്യൂണിറ്റി പൊലീസ് ഓഫീസർമാരായ അനൂബ് ജോണ്,സ്മിത കെ വിജയൻ,രമേശ് നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.