പിറവം: ആഗോളതാപനത്തിന് മരമാണ് പ്രതിവിധി എന്ന മുദ്രാവാക്യവുമായി അസംഘടിത തൊഴിലാളി കോൺഗ്രസ് പാമ്പാക്കുട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒരു മാസം കൊണ്ട് 2020 മരതൈകൾ വച്ച് പിടിപ്പിക്കുന്ന പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമായി. പേര, നെല്ലി, സീതാപഴം, ചെറുനാരകം, വാളൻപുളി, കുന്നി വാഗ, ഉങ്ങ്, മണിമരുത്, ഇല്ലി, തുടങ്ങിയ തൈകളാണ് സൗജന്യമായി വീടുകളിൽ എത്തിച്ചു നൽകുന്നത്. പാമ്പാക്കുടയിൽ നടന്ന ചടങ്ങിൽ അസംഘടിത തൊഴിലാളി കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പ്രിൻസ് പോൾ ജോൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിനു സി ചാണ്ടി അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.യു. ചാക്കോ, രാജേഷ് ഹാബേൽ, കെ. പി. ജോൺ, എൽദോ വി ജോർജ് എന്നിവർ പ്രസംഗിച്ചു.