രാമമംഗലം: കൊവിഡ് വരുത്തി വച്ച പ്രതിസന്ധികളിലും സ്മാർട്ട് ആയി രാമമംഗലം ഹൈസ്കൂൾ. സ്കൂളുകൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ഓൺലൈനായി ക്ളാസുകൾ ക്രമീകരിച്ചിരിക്കുകയാണ്. ദൈനം ദിനം ക്ലാസുകൾ ടി.വി,വിക്ടെർസ് ആപ്പ് വഴി കുട്ടികൾ കാണുന്നുണ്ടോ എന്നു ഉറപ്പു വരുത്തുന്നതിനും സംശയ നിവാരണത്തിനു മായി സൂം,ഗൂഗിൾ മീറ്റ് എന്നീ പുതുതലമുറ സംവിധാനങ്ങൾ ഒരുക്കിയിരിക്കുകയാണ് ഇവിടത്തെ അദ്ധ്യാപകർ.ലേൺ ടൂ ലിവ് വിത് കൊവിഡ് ഞങ്ങളുണ്ട് കൂടെ എന്നാണ് പദ്ധതിക്ക് നൽകിയിരിക്കുന്ന പേര്.

ഞങ്ങളുണ്ട് കൂടെ

എല്ലാ ദിവസങ്ങളിലും രാത്രി 8 മണിക്ക് അതതു ദിവസം പഠിച്ച പാഠഭാഗങ്ങളെ കുറിച്ചു ചർച്ചകളും കൂട്ടിച്ചേർക്കലുകളും ഇതിലൂടെ സാദ്ധ്യമാകുന്നു.കൂടാതെ ഹോം വർക്കുകളും മാർഗ നിർദേശങ്ങളും ഇതിലൂടെ നൽകും..കുട്ടികളുടെ ഹാജർ നില പരിശോധിക്കുന്നതിന് അവരുടെ തന്നെ ലീഡർമാർ രംഗത്തുണ്ട്. ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ പാഠഭാഗങ്ങൾ വിശകലനം ചെയ്യുന്നതിനും പാഠ്യേതര വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ഓൺലൈൻ മീറ്റിംഗുകളും നടത്തുന്നുണ്ട്.

മണി പി കൃഷ്ണൻ

ഹെഡ്മാസ്റ്റർ

രാമമംഗലം ഹൈസ്കൂൾ