kalabhavan
കലാഭവനിലെ ഓൺലൈൻ ക്ലാസുകളുടെ ഉദ്ഘാടനം കലാഭവൻ പ്രസിഡന്റ് ഫാ. ചെറിയാൻ കുന്നിയന്തോടത്ത് നിർവഹിക്കുന്നു

കൊച്ചി: ലോക്ക്ഡൗൺ മൂലം നിർത്തിവച്ചിരുന്ന കലാഭവനിലെ ക്ലാസുകൾ ആരംഭിച്ചു. ഓൺലൈൻ ക്ലാസുകളുടെ ഉദ്ഘാടനം കലാഭവൻ പ്രസിഡന്റ് ഫാ. ചെറിയാൻ കുന്നിയന്തോടത്ത് നിർവഹിച്ചു. സിനിമാറ്റിക് ഡാൻസ്, സംഗീതം, ഭരതനാട്ട്യം, ചിത്രരചന, തബല, ഗിറ്റാർ എന്നിവയുടെ ക്ലാസുകളാണ് ആരംഭിച്ചത്. ചടങ്ങിൽ കലാഭവൻ ഭാരവാഹികളായ കെ.എസ് പ്രസാദ്, കെ.എ അലിഅക്ബർ, വർഗീസ് പറമ്പിൽ, ജോർജുകുട്ടി വി. ജോൺ, എം.വൈ ഇക്ബാൽ, ജെ.എസ് വിദ്വൽ പ്രഭ, എസ്. ശ്രീധർ തുടങ്ങിയവർ പങ്കെടുത്തു.