കൂത്താട്ടുകുളം: വിശ്വകർമ്മ സർവീസ് സൊസൈറ്റി 140-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളം മില്ലുംപടി കവലയും കെട്ടിടവും ശുചീകരിച്ച് വൃക്ഷത്തൈകൾ നട്ടു. നഴ്സറി സ്കൂൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ പരിസരത്താണ് ശുചീകരണം നടത്തിയത്. പ്രസിഡന്റ് സുകുമാരൻ കൂത്താട്ടുകുളം, സെക്രട്ടറി രഞ്ജിത് രവീന്ദ്രൻ, സി.ആർ. ശശികുമാർ, പി.കെ. ഗോപി, കെ.ആർ . സജിമോൻ, അജിത്കുമാർ ബി എന്നിവരുടെ നേതൃത്വത്തിലാണ് മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.