കൊച്ചി: കൊവിഡ് കാലത്ത് വൈറസ് ബാധയെ പ്രതിരോധിയ്ക്കാന്‍ അവശ്യ ഘടകമായി മാറിയ മാസ്‌കിലാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഫാഷന്‍ പരീക്ഷണങ്ങള്‍ നടക്കുന്നത്. മെഡിക്കൽ മാസ്കിൽ നിന്ന് പല തുണിത്തരങ്ങളിലേയ്ക്കും കളർഫുൾ മാസ്കിലും
ഡ്രസിന് ചേരുന്ന ഡിസൈനർ മാസ്കിലുംവരെ എത്തി നിൽക്കുന്നു മാസ്കിന്റെ ഫാഷൻ പരീക്ഷണങ്ങൾ.
ഇപ്പോൾ ഇതാ സ്വര്‍ണവും വജ്രവും കൊണ്ടു വരെ മാസ്‌ക് ഉണ്ടാക്കി വില്‍ക്കുകയാണ് ബിസിനസുകാര്‍. ബ്രൈഡല്‍ വസ്ത്രങ്ങളുടെ ഫാഷന് ഇണങ്ങിയ ഗോള്‍ഡ് മാസ്‌ക്കുകള്‍ നിര്‍മിച്ച് ജ്വല്ലറികളും രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യയില്‍ ഹൈദരാബാദിലെ ജ്വല്ലറി ഗോള്‍ഡ് മാസ്‌കുകള്‍ നിര്‍മ്മിക്കുന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്.
ലക്ഷങ്ങളാണ് മാസ്‌കിന് വില മതിയ്ക്കുന്നത്. മുജ്തബ ജ്വല്ലേഴ്‌സ് എന്ന സ്ഥാപനം ഗോള്‍ഡ് മാസ്‌ക്കുകള്‍ നിര്‍മ്മിക്കുന്ന ചിത്രം സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.പൂര്‍ണമായും സ്വര്‍ണത്തില്‍ നിര്‍മിച്ച മാസ്‌ക്കുകള്‍ക്ക് വന്‍ ഡിമാന്‍ഡ് ആണ്.ഇന്ത്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലും, സ്വര്‍ണത്തിലും വജ്രത്തിലും ഒക്കെ തീര്‍ത്ത മാസ്‌കുകള്‍ ട്രെന്‍ഡിയാകുന്നുണ്ട്. പാരിസിലാണ് വജ്രത്തില്‍ തീര്‍ത്ത മാസ്‌കുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇത്തരം മാസ്‌കുകള്‍ക്ക് കൊവിഡിനെ ചെറുക്കാന്‍ ആകുമോ എന്നത് ഒരു വിഷയം അല്ലാതെ ആയിരിക്കുന്നു.