കൊച്ചി: ജയിൽ ജീവനക്കാർക്കുള്ള രാഷ്ട്രപതിയുടെ സ്തുത്യർഹ സേവന അവാർഡിന് അർഹനായ എറണാകുളം ജില്ലാ ജയിൽ ജോയിന്റ് സൂപ്രണ്ട് കെ.വി. ജഗദീശന് റോട്ടറി ക്ലബ് കൊച്ചിൻ ഡൗണിന്റെ വൊക്കേഷണൽ എക്‌സലൻസ് പുരസ്‌ക്കാരം സിറ്റി കമ്മീഷണർ വിജയ് സാക്കറെ സമർപ്പിച്ചു.
ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്ട് 3201 ഗവർണർ ആർ. മാധവ്ചന്ദ്രൻ, ഡിസ്ട്രിക്ട് സെക്രട്ടറി അനിൽ ജോസഫ്, ഡൗൺടൗൺ ക്ലബ് പ്രസിഡന്റ് അഖിലേഷ് അഗർവാൾ, സെക്രട്ടറി ഡോ. നന്ദിനി നായർ, വൊക്കേഷണൽ സർവീസ് ഡയറക്ടർ ജാഫർ തുടങ്ങിയവർ പങ്കെടുത്തു.
ജയിൽ വകുപ്പിൽ മികച്ച സേവനത്തിന് 52 ഗുഡ് സർവീസ്, നാല് മെറിറ്റോറിയസ് സർവീസ്, മുഖ്യമന്ത്രിയുടെ പ്രിസൺ മോഡൽ, ആപ് കാ വെല്ലൂർ ഗോൾഡ് മെഡൽ തുടങ്ങിയവയും കെ.വി ജഗദീശൻ നേടിയിട്ടുണ്ട്.