തൃപ്പൂണിത്തുറ: വെള്ളക്കെട്ടു നിറഞ്ഞ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചു ശല്യം വ്യാപകമായി. തൃപ്പൂണിത്തുറ തെക്കുംഭാഗം ,ഇരുമ്പനം,കരിങ്ങാച്ചിറ ഭാഗങ്ങളിലെ ചതുപ്പുകളോടു ചേർന്ന ഭാഗങ്ങളിലാണ് ആഫ്രിക്കൻ ഒച്ചു ശല്യം രൂക്ഷമായത്. ഇവിടെ വീടിന്റെ മതിലുകളിലും ഭിത്തികളിലുമെല്ലാം നിറയെ ഒച്ചുകളാണ്. മഴയാരംഭിച്ചപ്പോൾ പാടങ്ങളിലും മറ്റും വെള്ളം കെട്ടി നിൽക്കുവാൻ തുടങ്ങിയതോടെയാണ് ഒച്ചുകൾ വ്യാപകമായി കാണപ്പെട്ടു തുടങ്ങിയത്. ആഫ്രിക്കൻ ഒച്ചിനെ നശിപ്പിക്കുവാൻ മരുന്ന് തളി തുടങ്ങിയതായി നഗരസഭാ ചെയർപേഴ്‌സൺ ചന്ദ്രികാദേവി അറിയിച്ചു.