കൊച്ചി: ജൂൺ 30 വരെ പള്ളികൾ ആരാധനകൾക്ക് തുറക്കേണ്ടെന്ന് സീറോ മലബാർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപത തീരുമാനിച്ചു. കൊവിഡ് നിയന്ത്രണാധീതമായി പെരുകുന്ന സാഹചര്യത്തിലാണ് തീരുമാനം.
പള്ളികൾ തുറക്കാനും കുർബാന അർപ്പിക്കാനും നിയന്ത്രണങ്ങളോടെ സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും നിലവിലെ സ്ഥിതി തുടരാൻ അതിരൂപത ആലോചനാ സമിതി അംഗങ്ങളും ഫെറോന വികാരിമാരും അഭിപ്രായം അറിയിച്ചതായി ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ അറിയിച്ചു.
ദേവാലയങ്ങൾ വ്യക്തിപരമായ പ്രാർത്ഥനകൾക്ക് വിനിയോഗിക്കാം. വിവാഹങ്ങൾക്ക് പരമാവധി 50 ഉം മനസമ്മതം, മാമോദീസ, മരണാനന്തര ചടങ്ങുകൾ എന്നിവക്ക് 20 പേർക്കും പങ്കെടുക്കാം. ഇവയിലും സർക്കാർ നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് ആർച്ച് ബിഷപ്പ് അറിയിച്ചു.