മൂവാറ്റുപുഴ:കൗതുകമായി ആയവന ഏനാനെല്ലൂർ വടക്കേക്കര നാരയണന്റെ വീട്ടുവളപ്പിലെ വരിക്കപ്ലാവിലെ ഭീമൻ ചക്ക. 53.4 കിലോ ഗ്രാം തൂക്കവും 88 സെന്ററിമീറ്റർ നീളവുമാണ് ചക്കയ്ക്ക് .ഭീമൻ ചക്ക കാണാൻ നിരവധി പേരാണ് വീട്ടിലെത്തുന്നത് .ചക്കയ്ക്കു വലിപ്പം കൂടുതലായതിനാൽ നാരയണൻ ആയവന കൃഷി ഓഫീസറെ വിവരമറിയിച്ചു. തുടർന്ന് കൃഷി ഓഫീസറുടെ നിർദേശപ്രകാരം തൂക്കി നോക്കിയപ്പോഴാണ് 53.4കിലോ ഉണ്ടെന്നു മനസിലായത്.
#"ചക്കയുടെ വലുപ്പത്തെക്കുറിച്ചുള്ള വാർത്തകളും ഹരമാവുകയാണ്.കൊല്ലം അഞ്ചലിൽനിന്നുള്ള ചക്കയാണ് (51.5 കിലോ തൂക്കം) ആദ്യം വാർത്തയായത്. പിന്നാലെ അതിനേക്കാൾ തൂക്കവുമായി വയനാട്ടിൽനിന്നുള്ള ചക്കയെത്തി(52.3 കിലോ തൂക്കം).ഇവ രണ്ടിനെയും മറികടന്ന് തിരുവനന്തപുരം, വെമ്പായത്തുനിന്നുള്ള ചക്കയുടെ തൂക്കം 68.5 കിലോ തൂക്കവും ഒരു മീറ്റർ നീളവുമുണ്ട്.വെമ്പായത്തെ ചക്കക്ക് തൊട്ട് പുറകിൽ എത്താൻ ജില്ലയിലെ കിഴക്കൻ പ്രദേശമായ ആയവനയിലെ ഈ ചക്കയ്ക്ക് കഴിഞ്ഞും എന്നുള്ളതാണ് നാരായണനുണ്ടായ സന്തോഷം."