library
പേഴയ്ക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറി നേതൃത്വത്തിൽ നടന്ന ഫലവൃക്ഷ തൈകളുടെ വിതരണോദ്ഘാടനം പായിപ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ ഏലിയാസ് നിർവഹിക്കുന്നു

മൂവാറ്റുപുഴ: പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി പേഴയ്ക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറി 500 ഫല വൃക്ഷതൈകൾ വിതരണം ചെയ്തു.വിതരണോദ്ഘാടനം പായിപ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ ഏലിയാസ് നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം അദ്ധ്യക്ഷത വഹിച്ചു. പ്ലാവ് , പേര , സീതപ്പഴം, നെല്ലി , മാതളം, ചെറുനാരകം എന്നി ഫലവൃക്ഷ തൈകളാണ് വിതരണം ചെയ്തത്.ലൈബ്രറി സെക്രട്ടറി ടി.ആർ ഷാജു,വാർഡ് മെമ്പർ നൂർജഹാൻ നാസർ ,ലൈബ്രറി വൈസ് പ്രസിഡന്റ് സജി ചോട്ടുഭാഗത്ത്, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.എൻ.നാസർ, ലൈബ്രറി ഭാരവാഹികളായ വി എം റഫീക്ക് , ഷാനവാസ് പറമ്പിൽ ,വി.കെ.യൂനസ്, സാലിഹ് മുഹമ്മദ് ,ലൈബ്രേറിയൻ മുഹമ്മദ് അൽത്താഫ് എന്നിവർ സംസാരിച്ചു.