vijaya
കാലാമ്പൂർ വിജയ ലൈബ്രറിയുടെ നേത്വത്വത്തിൽ കാളിയാർ - മൂവാറ്റുപുഴ റോഡിന്റെ ശുചീകരണ പ്രവർത്തനങ്ങലുടെ ഉദ്ഘാടനം ലൈബ്രറി പ്രസിഡന്റ്‌ സലിം മുക്കണ്ണി നിർവഹിക്കുന്നു

മൂവാറ്റുപുഴ: കാലാമ്പൂർ വിജയ ലൈബ്രറിയുടെ നേത്വത്വത്തിൽ കാളിയാർ-മൂവാറ്റുപുഴ റോഡ് ശുചീകരിച്ചു. ലൈബ്രറി പ്രസിഡന്റ്‌ സലിം മുക്കണ്ണി ശുചീകരണ ജോലിയുടെ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ അലിയാർ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി ബിജു എം.വി,കൺവീനർ ജലീൽഎം.എം ,സൈയ്ത് പാലക്കാട് ,സുനിൽ, കീർത്തി റെസിഡൻഷ്യൽ അസോസിയേഷൻ സെക്രട്ടറി സനൽകുമാർ, എസ്.എൻ.ഡി.പി ശാഖ സെക്രട്ടറി മണി ഇലഞ്ഞിക്കുടി എന്നിവർ സംസാരിച്ചു. ലൈബ്രറി ഭാരവാഹികളായ സാജു, കുഞ്ഞൻ, ഉഷ രാമകൃഷ്ണൻ, മനു ജെയിംസ്, ഹരിപ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി. ലൈബ്രറി അംഗങ്ങളായ അൻമ്പത് പേർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.