mulavoorlibrary
മുളവൂർ വിജ്ഞാന പോഷിണി ഗ്രന്ഥശാലയിലേയ്ക്കുള്ള ടി.വി.ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ ലൈബ്രറി ഭാരവാഹികളായ സി.സി.ഉണ്ണികൃഷ്ണൻ ഒ.പി.കുര്യാക്കോസ് എന്നിവർക്ക് കൈമാറുന്നു

മൂവാറ്റുപുഴ: മുളവൂർ വിജ്ഞാന പോഷിണി ഗ്രന്ഥശാലയുടെയും സന്തോഷ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓൺലൈൻ വിദ്യാഭ്യാസ ക്ലാസുകൾ ആരംഭിക്കുന്നതിന് ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ എൽ.ഇ.ഡി.ടി.വി.നൽകി. ഓൺലൈൻ സൗകര്യങ്ങളുമില്ലാത്ത കുട്ടികൾക്ക് വിദ്യാഭ്യാസ ക്ലാസുകൾ ലൈബ്രറിയിൽ ആരംഭിക്കുന്നതിനാണ് ജില്ലാ പഞ്ചായത്ത് ടി.വി നൽകിയത്. ടി.വി.എൻ.അരുൺ ലൈബ്രറി പ്രസിഡന്റ് ഒ.പി.കുര്യാക്കോസ്, സെക്രട്ടറി സി.സി.ഉണ്ണി കൃഷ്ണൻ, എന്നിവർക്ക് കൈമാറി. ചടങ്ങിൽ മുൻപഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.പി.വർക്കി, സി.പി.എം.ലോക്കൽ സെക്രട്ടറി വി.എസ്.മുരളി, സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സീന ബോസ്, പി.ജി.പ്രദീപ്കുമാർ, ഇ.എം.ഷാജി, എം.കെ.ഇബ്രാഹിം, കെ.എ.രാജൻ, രാജു കുന്നത്ത്, മനോജ് മറ്റത്തിൽ, കെ.ബി.അഷറഫ്, എം.പി.രാജപ്പൻ, ബിനി മുരളീധരൻ എന്നിവർ പങ്കെടുത്തു.