baiju-accident-death
ബൈജു

പറവൂർ : യന്ത്രം ഉപയോഗിച്ച് തെങ്ങുകയറുന്നതിനിടെ ഷോക്കേറ്റ് കട്ടത്തുരുത്ത് തോപ്പിൽ ബൈജു (42) മരിച്ചു. ഇന്നലെ രാവിലെ ഏഴരയ്ക്കാണ് സംഭവം. തെങ്ങിന്റെ പകുതി കയറിയ ബൈജു ചാഞ്ഞുകിടന്ന ഉണക്ക ഓലയിൽ പിടിച്ചു വലിച്ചപ്പോൾ 11 കെവി ലൈനിൽ മുട്ടിയാണ് ഷോക്കേറ്റത്. തെങ്ങിൽ നിന്നും താഴേക്കു വീണ ബൈജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു. ഭാര്യ: നീതു. മകൻ: മഹേശ്വർ.