പള്ളുരുത്തി: കൊച്ചി രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന നൂറ് വർഷത്തിനു മേൽ പഴക്കമുള്ള ഇടക്കൊച്ചിയിലെ സെന്റ്.ലോറൻസ് സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണു.ശനിയാഴ്ച രാത്രി ഉണ്ടായ കനത്ത കാറ്റിലും മഴയിലുമാണ് സംഭവം. കെട്ടിടം മോശാസ്ഥയായതിനെ തുടർന്ന് കഴിഞ്ഞ കുറെ നാളുകളായി കുട്ടികളെ ഈ കെട്ടിടത്തിലേക്ക് പ്രവേശിക്കാറില്ല. ഇതിന്റെ മേൽക്കൂര, ഭിത്തി എന്നിവ തകർന്നു.അപകടത്തെ തുടർന്ന് സമീപവാസികളുടെ മോട്ടോർ പമ്പുകളും ചുമരുകൾക്കും കേടുപാടുകൾ സംഭവിച്ചു.