അങ്കമാലി: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി അങ്കമാലി നഗരസഭ ആറായിരം വൃക്ഷ തൈകൾ വിതരണം ചെയ്തു.നഗരസഭ പാർക്കിൽ വൃക്ഷ തൈകളുടെ വിതരണോദ്ഘാടനം സാമൂഹികപരിസ്ഥിതി പ്രവർത്തകൻ ഡോ.സന്തോഷ് തോമാസ് ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ എം.എ.ഗ്രേസി ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ലില്ലി വർഗീസ് അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ പുഷ്പമോൻ, വിനിത ദിലിപ്, കെ.കെ.സലി, ഷോബി ജോർജ്, കൗൺസിലർമാരായ എം.ജെ.ബേബി, ലേഖ മധു നഗരസഭ സെക്രട്ടറി ബിന.എസ്.കുമാർ എന്നിവർ സംസാരിച്ചു. നഗരസഭ പ്രദേശത്തെ 30 വാർഡുകളിലായി 6000 തൈകളാണ് വിതരണം ചെയ്തത്. മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയുടെ പരിസ്ഥിതി ദിനം മതസൗഹാർദ്ദ മാവിൻതൈ നട്ടുകൊണ്ട് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി.വേണു ഉദ്ഘാടനം ചെയ്തു. മഞ്ഞപ്ര കാർപ്പിള്ളിക്കാവ് ക്ഷേത്രാങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ഫലവൃക്ഷ തൈകളും വിതരണം ചെയ്തു.ലൈബ്രറി പ്രസിഡന്റ് സജീവ് അരീക്കൽ, സെക്രട്ടറി കെ.കെ.വിജയൻ, ഐ.പി. ജേക്കബ്, ജോളി.പി.ജോസ്, പി.ആർ.വിശ്വംഭരൻ എന്നിവർ നേതൃത്വം നൽകി.