bank
സംസ്ഥാന സഹകരണ വകുപ്പ് നടപ്പിലാക്കുന്ന ഹരിത സഹകരണം 2020 പദ്ധതിയുടെ ഭാഗമായി മുവാറ്റുപുഴ കാർഷിക സഹകരണ ബാങ്ക് വിതരണം ചെയ്യുന്ന അത്യല്പാദന ശേഷിയുള്ള തെങ്ങിൻതെെകളുടെ വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ.എൻ. മോഹനൻ മുൻ നഗരസഭ കൗൺസിലർ ദിലീപിന് നൽകിനിർവഹിക്കുന്നു

മൂവാറ്റുപുഴ: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഹരിത കേരളം പദ്ധതിക്ക് പിന്തുണ നൽകി കൊണ്ട് സംസ്ഥാന സഹകരണ വകുപ്പ് നടപ്പിലാക്കുന്ന ഹരിത സഹകരണം 2020 പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്ക് തെങ്ങ് തൈകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ.എൻ. മോഹനൻ മുൻ നഗരസഭ കൗൺസിലർ ദിലീപിന് നൽകി നിർവഹിച്ചു. ബാങ്ക് ഡയറക്ടർ ഉമാമത്ത് സലിം അദ്ധ്യക്ഷത വഹിച്ചു . ബാങ്ക് സെക്രട്ടറി എൻ.എം.കിഷോർ,ഡയറക്ടർമാരായ ഷാജി ഇ.എം, ബീന ഷിബു, സബിൻ പി.എം,വി.ആർ.എ ലെെബ്രറി സെക്രട്ടറി ആർ.രാജീവ്, ബാങ്ക് ജീവനക്കാരൻ അബ്ദുൾഷബീർ എന്നിവർ സംസാരിച്ചു.