ഫോർട്ട് കൊച്ചി: ചേരികളുടെ വികസനത്തിനായി കേന്ദ്രഫണ്ടിൽ നിന്നും സ്മാർട്ട് കൊച്ചി മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 19 കോടി മട്ടാഞ്ചേരിയിയ്ക്ക്. കരിപ്പാലം, ആനവാതിൽ, കൊച്ചു പറമ്പ് തുടങ്ങിയ ചേരികളുടെ നവീകരണത്തിനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. ചേരികളിൽ അടിസ്ഥാന സൗകര്യം, റോഡ്, കാനകൾ, വഴിവിളക്ക്, മാലിന്യനീക്കം എന്നിവ പദ്ധതിയിൽ ഉൾപ്പെടും.കൊച്ചി കോർപ്പറേഷൻ പരിധിയിലെ പുതുക്കാട് പറമ്പ്, തോപ്പിലകം, ഗലാ സേഠ് പറമ്പ് അടക്കം 6 ചേരികളുടെ നവീകരണ പട്ടികയാണ് കഴിഞ്ഞ ഫെബ്രുവരിയിൽ സ്മാർട്ട് മിഷന് നഗരസഭ സമർപ്പിച്ചത്. ഇതിൽ 3 എണ്ണത്തിനാണ് അനുമതി ലഭിച്ചത്.
#പദ്ധതി 5 ഡിവിഷനുകളിലായി
500 വീടുകൾ ആദ്യഘട്ടത്തിൽ ഉയരും. മട്ടാഞ്ചേരിയിലെ 5 ഡിവിഷനുകളാണ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. 2019 ൽ പൂർത്തിയാക്കേണ്ട പദ്ധതി ഈ വർഷം മാർച്ചിൽ പൂർത്തിയാക്കാനായിരുന്നു പരിപാടി.എന്നാൽ കൊവിഡ് കാരണം പദ്ധതി നീണ്ടുപോവുകയായിരുന്നു.